തിരുച്ചിറപ്പള്ളിയില്‍ ജ്വല്ലറിയില്‍ നിന്ന് 50 കോടിയുടെ കവര്‍ച്ച; അഞ്ച് പേര്‍ പിടിയില്‍

തിരുച്ചിറപ്പള്ളിയില്‍ ജ്വല്ലറിയില്‍ നിന്ന് 50 കോടിയുടെ സ്വര്‍ണം മോഷ്ടിച്ച സംഭവത്തില്‍ അഞ്ച് ജാർഖണ്ഡ് സ്വദേശികൾ പിടിയിൽ. തിരുച്ചിറപ്പള്ളിയിലെ ചത്രം ബസ് സ്റ്റാന്റിന് സമീപത്തെ ലളിത ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്.

ഇന്നലെ രാവിലെ ജീവനക്കാര്‍ ജ്വല്ലറി തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരമറിയുന്നത്. പൊലീസ് നടത്തിയ പരിശോധനയില്‍ മോഷണം നടത്തിയവരുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു.

കോയമ്പത്തൂരിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മുഖംമൂടി ധരിച്ച മോഷ്ടാക്കള്‍ ജ്വല്ലറിയുടെ പിറകുവശത്തെ ചുമര്‍ തുരന്ന് അകത്തുകയറുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*