സ്ത്രീകള്‍ക്ക് ഇന്ന് മുതല്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ ബസ്സുകളില്‍ സൗജന്യമായി യാത്ര

സ്ത്രീകള്‍ക്ക് ഇന്ന് മുതല്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ ബസ്സുകളില്‍ സൗജന്യമായി യാത്ര ചെയ്യാം. ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്‍റെ സ്ത്രീ സുരക്ഷ മുന്‍കരുതലിന്‍റെ ഭാഗമായാണ് പദ്ധതി. ഇത് പ്രകാരം 10 രൂപയുടെ പിങ്ക് ടിക്കറ്റ് വനിത യാത്രക്കാര്‍ക്ക് കണ്ടക്ടര്‍മാര്‍ നല്‍കും. നല്‍കിയ ടിക്കറ്റുകളുടെ കണക്ക് പരിശോധിച്ച ശേഷം സര്‍ക്കാര്‍ ട്രാന്‍സ്പോര്‍ട്ടേഴ്സിന് പണം നല്‍കും.

ഡല്‍ഹി സര്‍ക്കാര്‍ സര്‍വ്വീസിലെയോ ലോക്കല്‍ സര്‍വ്വീസിലെയോ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയോ സ്ത്രീകള്‍ ഫ്രീ സര്‍വീസ് ഉപയോഗിച്ചാല്‍ അവര്‍ക്ക് യാത്രാ അലവന്‍സ് ലഭിക്കില്ല. 29.10.2019 മുതല്‍ ഡല്‍ഹിയില്‍ സ്ത്രീകള്‍ സൗജന്യമായി ബസ്സില്‍ യാത്ര ചെയ്യുമെന്നും ഡല്‍ഹിക്ക് ഇത് ചരിത്ര നിമിഷമെന്നും ഗതാഗതമന്ത്രി കൈലാഷ് ഗഹ്ലോട്ട് പറഞ്ഞു.

ഡിടിസിയിലും ക്ലസ്റ്റര്‍ ബസ്സുകളിലും സഞ്ചരിക്കുന്നവരില്‍ 30 ശതമാനം സ്ത്രീകളാണ്. ബസ്സില്‍ യാത്ര ചെയ്യുന്ന വനിതകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ നേതൃത്വം നിലകൊള്ളുന്നുവെന്നു മന്ത്രി വ്യക്തമാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*