സൗജന്യ ഹൈസ്പീഡ് ഇന്‍റര്‍നെറ്റ് കണക്ഷന്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

പിന്നോക്ക മേഖലിയിലുള്ള ഇരുപത് ലക്ഷം കുടുംബങ്ങള്‍ക്ക് സൌജന്യമായി ഹൈസ്പീഡ് ഇന്‍റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്ന പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റവര്‍ക്കിലൂടെ എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും തുല്യ അവസരം നല്‍കുന്ന പദ്ധതിയാണ് വരാന്‍ പോകുന്നത്. ഇന്‍റര്‍നെറ്റ് മേഖലയിലെ കുത്തകവല്‍കരണത്തെ ചെറുക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നിയന്ത്രണത്തിലായിരിക്കും കെ ഫോണ്‍ പദ്ധതി നടപ്പിലാക്കുക.

”കെ ഫോണ്‍ പദ്ധതി സംസ്ഥാനത്ത് ഇന്‍റര്‍നെറ്റ് വിപ്ലവം സൃഷ്ടിക്കും, അതിലൂടെ സംസ്ഥാനത്തെ വിദ്യാഭ്യാസരംഗം മാറ്റങ്ങളുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കും, ഇതു വഴി സംസ്ഥാനത്തെ ഐ.ടി മേഖലയില്‍ വന്‍ കുതിപ്പിന് സാധ്യമാകും” മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സംസ്ഥാനത്ത് ശക്തമായ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിക്കുക വഴി വീടുകളിലും ഓഫിസുകളിലും അതിവേഗ ഇന്‍റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്നതാണ് പദ്ധതി. കെ.എസ്.ഇ.ബി യും കേരളാ സ്റ്റേറ്റ് ഐ.ടി ഇന്‍ഫ്രാസ്ട്രെക്ടര്‍ ലിമിറ്റ‍ഡും ചേര്‍ന്നുള്ള സംയുക്ത സംരംഭത്തിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*