സംസ്ഥാനത്ത് സ്വർണ വില കൂടി.

സംസ്ഥാനത്ത് സ്വർണ വില ഇന്ന് കുത്തനെ ഉയർന്നു. പവന് 280 രൂപ വർദ്ധിച്ച് 28,480 രൂപയ്ക്കും ​ഗ്രാമിന് 35 രൂപ വർദ്ധിച്ച് 3,560 രൂപയ്ക്കുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു പവന് കഴിഞ്ഞ നാല് ദിവസങ്ങളാണ് 28,200 രൂപയായിരുന്നു വില. ആഗോള വിപണിയിലും ഇന്ന് സ്വര്‍ണ വില വർദ്ധിച്ചിട്ടുണ്ട്.

ആ​ഗോള വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് $1,495.20 എന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. എട്ടു ഗ്രാം സ്വര്‍ണത്തിനു 48.07 ഡോളറും ഒരു കിലോഗ്രാം സ്വര്‍ണത്തിനു 48,071.80 ഡോളറുമാണ് വില.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*