ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വധിച്ച കേസ്; രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍

തൊഴിയൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുനില്‍കുമാര്‍ കൊല്ലപ്പെട്ട കേസില്‍ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍. അഞ്ചങ്ങാടി സ്വദേശി യൂസഫലിയും, ഉസ്മാനുമാണ് പിടിയിലായത്. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ നെടുംമ്പാശേരി വിമാനത്താവളത്തില്‍ നിന്നുമാണ് യൂസഫലി പിടിയിലാവുന്നത്.

കേസില്‍ ആദ്യം അറസ്റ്റുചെയ്ത പ്രതികളെ ഹൈക്കോടതി വെറുതെവിട്ടതോടെ, യഥാര്‍ഥ പ്രതികളില്‍ പലരും ഗള്‍ഫ് രാജ്യങ്ങളിലേക്ക് കടന്നു. കേസില്‍ തുടരന്വേഷണമുണ്ടാകില്ലെന്ന ധാരണയിലാണ് പലരും നാട്ടിലേക്ക് തിരിച്ചുവന്നത്. കേസിലെ രണ്ട് പ്രതികള്‍ ഇപ്പോഴും വിദേശത്തുണ്ട്. ഒരാള്‍ മറ്റു വിവിധ കേസുകളില്‍പെട്ട് ജയിലില്‍ കഴിയുകയാണ്.

ആറാം പ്രതിയായ ജം ഇയ്യത്തുല്‍ ഇഹ്‌സാനിയ പ്രവര്‍ത്തകന്‍ പാലയൂര്‍ കറുപ്പംവീട്ടില്‍ മൊയ്‌നുദ്ദീന്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നു. സുനില്‍ വധക്കേസിലെ ഒമ്ബതുപ്രതികളില്‍ അഞ്ചുപേര്‍ തൃശൂര്‍ സ്വദേശികളാണ്. രണ്ടുപേര്‍ പാലക്കാട് സ്വദേശികളും, മറ്റ് രണ്ടുപേര്‍ മലപ്പുറം സ്വദേശികളുമാണ്. പുലാമന്തോള്‍ സ്വദേശിയാണ് കേസിലെ ഒന്നാം പ്രതി. ചെറുതുരുത്തി, പള്ളം, വാടാനപ്പള്ളി, ചളിങ്ങാട്, കൊടുങ്ങല്ലൂര്‍ സ്വദേശികളായ ജം ഇയ്യത്തുല്‍ ഇഹ്‌സാനിയ പ്രവര്‍ത്തകരാണ് തൃശൂരില്‍നിന്നുള്ള യഥാര്‍ഥ പ്രതികള്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*