പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പിതാവിന്‍റെ സുഹൃത്ത് അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പിതാവിന്‍റെ സുഹൃത്ത് അറസ്റ്റില്‍. തമിഴ്‌നാട് പൊള്ളാച്ചിയില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. സംഭവ ദിവസം രാത്രി എട്ട് മണിയോടെ പിതാവ് സുഹൃത്തുക്കളായ മുരുകന്‍, കാര്‍ത്തി എന്നിവര്‍ക്കൊപ്പം വീട്ടില്‍ മദ്യപിക്കുകയായിരുന്നു. മദ്യപിച്ച ശേഷം അഞ്ച് വയസുകാരിയുടെ പിതാവും സുഹൃത്തായ മുരുകനും കൃഷിയിടത്തിനെ പമ്പ് ഹൗസിലേക്ക് സംസാരിക്കാനായി പോയി.

ഈ തക്കം മുതലെടുത്ത് പിതാവിന്‍റെ മറ്റൊരു സുഹൃത്തായ കാര്‍ത്തി മിഠായി വാങ്ങിത്തെരാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ മോട്ടര്‍ സൈക്കിളില്‍ കേറ്റി കൊണ്ടുപോയി. ഏറേ നേരത്തിന് ശേഷം പെണ്‍കുട്ടിയുമായി കാര്‍ത്തി തിരിച്ചെത്തി. അതേസമയം കുട്ടിയുടെ ശരീരത്തില്‍ രക്തക്കറയും പെണ്‍കുട്ടി കരയുന്നുണ്ടായിരുന്നു.

തുടര്‍ന്ന് എന്താണെന്ന് സംഭവിച്ചതെന്ന് അച്ഛന്‍റെ ചോദ്യത്തിന് നടന്നതെല്ലാം കുട്ടി പറഞ്ഞു. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ പിതാവ് കാര്‍ത്തിയെ വെട്ടി പരിക്കേല്‍പ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. പെണ്‍കുട്ടിയെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെന്ന് പോലീസ് അധികാരികള്‍ അറിയിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*