പഞ്ചാബ് അതിര്‍ത്തിയില്‍ നിന്നും രണ്ട് പാകിസ്ഥാന്‍ പൗരന്മാരെ പിടികൂടി

പഞ്ചാബിലെ അബോഹര്‍ സെക്ടറിനടുത്തുള്ള അതിര്‍ത്തിയില്‍ നിന്നും രണ്ട് പാക് പൗരന്മാരെ ബിഎസ്എഫ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ബോര്‍ഡര്‍ ഔട്ട്‌പോസ്റ്റിനടുത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പാകിസ്ഥാന്‍ സ്വദേശികളായ മുഹമ്മദ് ലത്തീഫ്, മുഹമ്മദ് സെയ്ഫ് എന്നിവരാണ് ബി എസ് എഫിന്‍റെ പിടിയിലായത്.

അതേസമയം രണ്ട് പാകിസ്ഥാന്‍ മത്സ്യത്തൊഴിലാളികളെ കഴിഞ്ഞ ദിവസം ഗുജറാത്തില്‍ നിന്നും പിടികൂടിയിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് പാക് മത്സ്യബന്ധന ബോട്ടിന്‍റെ സാന്നിദ്ധ്യം അതിര്‍ത്തി രക്ഷാ സേന കണ്ടെത്തിയത്.

ബോട്ട് ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് സേന ഇവരെ പിടികൂടിയത്. ഗുജറാത്ത് തീരത്തു നിന്നും ബിഎസ്എഫ് സുരക്ഷാ സേനയാണ് ഇവരെ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബോട്ടും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായവരുടെ ചോദ്യം ചെയ്യല്‍ നടപടികള്‍ പുരോഗമിക്കുകയാണ്

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*