ഒട്ടകത്തെ കശാപ് ചെയ്ത് വിറ്റ സംഭവം; രണ്ട് പേരെ അറസ്റ്റ് ചെയ്തു

ഒട്ടകത്തെ കശാപ്പ് ചെയ്ത് മാംസം വിറ്റ സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനില്‍ നിന്ന് പാലക്കാട് എത്തിച്ച ഒട്ടകത്തിനെയായിരുന്നു കശാപ് ചെയ്തത്. കിലോക്ക് 500 രൂപ വെച്ച് 250 കിലോയോളം ഇറച്ചിയാണ് വിറ്റത്. പെരിന്തല്‍മണ്ണ മേലേതില്‍ ഹമീദ്,  തരിശ് പെരുമ്പിലാന്‍ ഷൗക്കത്തലി എന്നിവരെയാണ് കരുവാരക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്.

ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഈ മാസം 12ന് ആയിരുന്നു ഒട്ടകത്തിനെ കശാപ് ചെയ്തത്. ഈ വിവരം സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലാവുകയും പിന്നീട് പ്രതിഷേധങ്ങളുയരുകയും ചെയ്തിരുന്നു.

കശാപ്  വിവാദമായതോടെ രണ്ടാമത്  എത്തിച്ച ഒട്ടകത്തെ തിരികെ കൊണ്ടു പോകുകയായിരുന്നു. ഒട്ടകത്തിനെ കൊണ്ടുവന്നതറിഞ്ഞ് നിരവധി പേരായിരുന്നു പ്രദേശത്ത് തടിച്ചുകൂടിയത്. പിന്നീട് മറ്റൊരു സ്ഥലത്തെത്തിച്ച് ഒട്ടകത്തെ അറക്കുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*