മൂന്ന് പുതിയ റീചാര്‍ജ്ജ് പ്ലാനുകളുമായി ജിയോ.

ദീപാവലിയോടനുബന്ധിച്ച്‌ മൂന്ന് പുതിയ റീചാര്‍ജ്ജ് പ്ലാനുകളുമായി ജിയോ രംഗത്തെത്തുന്നു. പുതിയ പ്ലാനുകളില്‍ പ്രതിമാസം 222 രൂപ മുതല്‍ തുടങ്ങുന്ന പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഈ പ്ലാനില്‍ പ്രതിദിനം 2 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് 1000 മിനിറ്റ് സംസാര സമയവുമാണ് ലഭിക്കുന്നത്. കൂടാതെ പ്രതിദിനം 100 എസ്‌എംഎസ് സൗജന്യവുമാണ്. കാലാവധി 28 ദിവസമാണ്. മറ്റ് മൊബൈല്‍ ഓപ്പറേറ്റര്‍മാരുടെ ഫോണുകളിലേയ്ക്ക് വിളിക്കാന്‍ വേറെ ടോപ്പ് അപ്പ് വൗച്ചറുകള്‍ ആവശ്യമില്ല.

രണ്ടാമത്തെ പ്ലാന്‍ 333 രൂപയുടേതാണ്. ഈ പ്ലാനില്‍ മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് 1000 മിനുട്ട് സൗജന്യമായി വിളിക്കാം. പ്രതിദിനം 2 ജിബി ഡാറ്റയും 100എസ്‌എംഎസും സൗജന്യം. കാലാവധി 56 ദിവസം

മൂന്നാമത്തെ പ്ലാന്‍ 444 രൂപയുടേതാണ്. പ്രതിദിനം 2 ജിബി ഡാറ്റയും 100 എസ്‌എംഎസും സൗജന്യം. കാലാവധി 84 ദിവസമാണ്. മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് 1000 മിനിറ്റ് സൗജന്യമായി വിളിക്കാം. മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്കുള്ള വോയ്സ് കോളുകളുടെ നിരക്ക് ഈടാക്കി തുടങ്ങിയതിനുശേഷമാണ് ജിയോ പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചത്.

ഒക്ടോബര്‍ 10 മുതലാണ് ഈ കോളുകള്‍ക്ക് മിനുട്ടിന് ആറു പൈസ ഈടാക്കിതുടങ്ങിയത്. ഒക്ടോബര്‍ 10ന് മുമ്ബ് ചാര്‍ജ് ചെയ്തിട്ടുള്ളവര്‍ക്ക് ആ പ്ലാനിന്‍റെ കാലാവധി തീരുന്നതുവരെ സൗജന്യമായി വിളിക്കാം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*