കൂടത്തായി കേസില്‍ മൊഴി നല്‍കി സിലിയുടെ മകന്‍.

സിലിയെ കൊലപ്പെടുത്തിയതിനു പിന്നില്‍ ജോളി തന്നെയെന്ന് മകന്‍റെ മൊഴി. ജോളി നല്‍കിയ വെള്ളം കുടിച്ച ശേഷമാണ് അമ്മയുടെ ബോധം നഷ്ടപ്പെട്ടതെന്ന് പതിനാറുകാരനായ മകന്‍ മൊഴി നല്‍കിയതായി ഒരു പ്രമുഖ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

‘അമ്മയുടെ മരണശേഷം ജോളി പലതവണ ഉപദ്രവിച്ചു. അവരില്‍ നിന്നു തരംതിരിവുണ്ടായി. കൂടത്തായിയിലെ വീട്ടില്‍ അപരിചിതനെപ്പോലെയാണു ജീവിച്ചത്.’- മകന്‍ പറഞ്ഞു. ഇന്നലെയാണ് അന്വേഷണ സംഘം മൊഴിയെടുത്തത്.

സിലിയുടെ മരണശേഷം അവരുടെ ഭര്‍ത്താവായിരുന്ന ഷാജു ജോളിയെ വിവാഹം ചെയ്തിരുന്നു. ഇന്നലെ കൊലകള്‍ക്കുപയോഗിച്ച സയനൈഡിന്‍റെ ഉറവിടം കണ്ടെത്തിയതും കേസില്‍ നിര്‍ണായകമായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*