ക​ന​ത്ത മ​ഴ; വോ​ട്ടെ​ടു​പ്പ് മാ​റ്റി വ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ടി​ക്കാ​റാം മീ​ണ

സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും എ​റ​ണാ​കു​ള​ത്തെ ഉ​ള്‍​പ്പ​ടെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടെ​ടു​പ്പ് മാ​റ്റി വ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ടി​ക്കാ​റാം മീ​ണ. വോ​ട്ടെ​ടു​പ്പ് സു​ഗ​മ​മാ​യി ന​ട​ത്താ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍‌ ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്ഥി​തി​ഗ​തി​ക​ള്‍ നി​രീ​ക്ഷി​ച്ച്‌ റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്കും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​വ​രു​ടെ റി​പ്പോ​ര്‍​ട്ട് ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ ആ​ലോ​ചി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

റി​പ്പോ​ര്‍​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ പോ​ളിം​ഗ് സ​മ​യം വ​ര്‍​ധി​പ്പി​ക്കു​മെ​ന്നും മീ​ണ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ആ​കെ 10 പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. ഇ​വി​ടെ​യെ​ല്ലാം ത​ന്നെ പ​ക​രം ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വെ​ള്ളം ക​യ​റി​യ സ്ഥ​ല​ങ്ങ​ളി​ല്‍ പോ​ളിം​ഗ് ബൂ​ത്തു​ക​ള്‍ സ്കൂ​ളു​ക​ളു​ടെ മു​ക​ള്‍ നി​ല​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ടെ​ന്നും മീ​ണ പ​റ​ഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*