കനത്ത മഴ; എറണാകുളത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

കൊച്ചി നഗരത്തില്‍ ഇന്നലെ രാത്രി മുതല്‍ തുടരുന്ന കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. പ്രധാന റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നഗരത്തിലെ ഗതാഗതം താറുമാറായി. കൊച്ചി, കണയന്നൂര്‍ താലൂക്കുകളിലായി അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.

കണയന്നൂര്‍ താലൂക്കിലെ എളംകുളം, പൂണിത്തുറ, എറണാകുളം, ഇടപ്പള്ളി നോര്‍ത്ത്, ഇടപ്പള്ളി സൌത്ത്, ചേരാനെല്ലൂര്‍, തൃക്കാക്കര വില്ലേജുകളെയാണ് മഴ അതിരൂക്ഷമായി ബാധിച്ചത്.

ഇടപ്പള്ളി, കലൂര്‍ ഉള്‍പ്പെടെ പ്രധാന റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു.

കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാഡിന് സമീപത്തും എറണാകുളം ജംഗ്ഷന്‍ പരിസരത്തും നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*