കടലില്‍ നിന്ന്​ മിസൈല്‍ പരീക്ഷിച്ച്‌​ ഉത്തരകൊറിയ.

കടലിനടിയില്‍ നിന്ന്​ ബാലിസ്​റ്റിക്​ മിസൈല്‍ പരീക്ഷണം നടത്തിയെന്ന്​ അവകാശപ്പെട്ട്​ ഉത്തരകൊറിയ. കടലിനടയിലെ മുങ്ങിക്കപ്പലില്‍ നിന്നാണ്​ മിസൈല്‍ പരീക്ഷിച്ചിരിക്കുന്നത്​. ഇതിന്‍റെ ചിത്രങ്ങളും ഉത്തരകൊറിയ പുറത്തു വിട്ടു.

മിസൈല്‍ പരീക്ഷണത്തിന്​ പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്​ത്രജ്ഞരെ കിം ജോങ്​ ഉന്‍ അഭിനന്ദിച്ചു. നേരത്തെ ഭൂഖണ്ഡാന്തര ബാലിസ്​റ്റ്​ മിസൈലിന്‍റെ വരെ പരീക്ഷണം ഉത്തരകൊറിയ നടത്തിയിരുന്നു.

ഡോണള്‍ഡ്​ ട്രംപ്​-കിം ജോങ്​ ഉന്നും തമ്മില്‍ ചര്‍ച്ചകള്‍ പുനഃരാരംഭിച്ചതിന്​ ശേഷം ഉത്തരകൊറിയ നടത്തിയ ഏറ്റവും വലിയ പ്രകോപനമായാണ്​ മിസൈല്‍ പരീക്ഷണത്തെ വിലയിരുത്തുന്നത്​.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*