ഹോട്ടല്‍ ഭക്ഷണം കഴിച്ച മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം.

ഹോട്ടലില്‍ നിന്നു വാങ്ങിയ ഭക്ഷണം കഴിച്ച് മൂന്നുവയസുകാരി മരിച്ചു. ചടയമംഗലം കള്ളിക്കാട് സ്വദേശി സാഗര്‍ പ്രിയ ദമ്ബതികളുടെ മകള്‍ ഗൗരി നന്ദയാണ് മരിച്ചത്. ഭക്ഷണം വാങ്ങിയ ഹോട്ടലില്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിട്ടുണ്ട്.

പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്നാണ് പോലീസ് അറിയിച്ചത്. തിങ്കളാഴ്ച രാത്രി ഹോട്ടലില്‍ നിന്നു വാങ്ങിയ ഭക്ഷണം കഴിച്ചതിന് ശേഷം കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*