ഹോസ്റ്റല്‍ വാര്‍ഡന്റെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് നാലാം ക്ലാസ് വിദ്യാര്‍ത്ഥി മരണപ്പെട്ടു. ബംഗളുരുവിലെ ഹാവേരിയിലാണ് സംഭവം. കിടക്കയില്‍ മൂത്രമൊഴിച്ചതിനാണ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ വാര്ഡന് ക്രൂരമായി മര്‍ദ്ദിച്ചതെന്നാണ് പരാതി.
സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനെതിരെ ഹാവേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. രണ്ടാഴ്ച്ച മുന്‍പായിരുന്നു സംഭവം. വാര്‍ഡന്റെ മര്‍ദ്ദനത്തില്‍ കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വയറ്റില്‍ മര്‍ദ്ദനമേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
വാണി വിലാസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.