ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരി വെടിയേറ്റു മരിച്ചു.

ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരി വെടിയേറ്റു മരിച്ചു. ലഖ്‌നൗവിലെ അദ്ദേഹത്തിന്‍റെ ഓഫീസില്‍ വെച്ചായിരുന്നു സംഭവം.തിവാരിയുടെ ഓഫീസിലേക്ക് അതിക്രമിച്ചു കയറിയ അക്രമികള്‍ അദ്ദേഹത്തെ വെടിവെക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.

കയ്യില്‍ രണ്ട് പേര്‍ മധുരപലഹാരങ്ങളുമായി തിവാരിയുടെ ഓഫീസിലേക്ക് പ്രവേശിച്ചതായി പറയപ്പെടുന്നു. ഓഫീസില്‍ എത്തി തിവാരിയുമായി സംസാരിക്കവേ കയ്യില്‍ സൂക്ഷിച്ച തോക്ക് ഉപയോഗിച്ച് വെടിവെക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വെടിവെച്ച ശേഷം അക്രമികള്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായാണ് അറിയുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*