ഗ്യാസ് ചോര്‍ന്ന് ഹോട്ടലില്‍ തീപിടുത്തം.

മലപ്പുറം കോട്ടക്കുന്നില്‍ ഗ്യാസ് ചോര്‍ന്ന് ഹോട്ടലിന് തീപിടിച്ചു. കുന്നുമ്മല്‍ പോസ്റ്റ് ഓഫീസിന് എതിര്‍വശത്തുള്ള ഫ്രൂസോ എന്ന ഹോട്ടലിലാണ് അപകടം ഉണ്ടായത്. തീപിടത്തത്തില്‍ വന്‍പൊട്ടിത്തെറിയോടെ ഹോട്ടലിന്‍റെ ഷട്ടര്‍ തകര്‍ന്നു. സംഭവം നടക്കുമ്പോള്‍ കട അടച്ചിട്ടിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

ഹോട്ടല്‍ ജീവനക്കാര്‍ പള്ളിയില്‍ പോയിരുന്നതിനാല്‍ ഹോട്ടല്‍ അടച്ചിട്ടിരിന്നു. ഈ സമയത്ത് ഹോട്ടലിലെ ഗ്യാസ് ചോര്‍ന്ന് വന്‍ ശബ്ദത്തോടെ ഷട്ടര്‍ അടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ മറുവശത്തുള്ള കടയുടെ ചില്ലും തകര്‍ന്നു. മറ്റ് അപകടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*