കോളജുകളിലും സര്‍വകലാശാലകളിലും മൊബൈല്‍ ഫോണ്‍ നിരോധിച്ച് യോഗി സര്‍ക്കാര്‍

ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ സംസ്ഥാനത്തെ കോളജുകളിലും സർവകലാശാലകളിലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ചു. ഉത്തർപ്രദേശിലെ ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഇതു സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. സർവകലാശാലയിലും കോളജുകളിലും മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് നിരോധിച്ചതായി സർക്കുലറിൽ വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ എല്ലാ കോളജുകളിലും സർവകലാശാലകളിലുമുള്ള വിദ്യാർഥികൾക്ക് മികച്ച അധ്യാപന അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനായി ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് സർക്കുലർ പുറത്തിറക്കിയത്. കോളജ് സമയങ്ങളിൽ ധാരാളം വിദ്യാർഥികളും അധ്യാപകരും തങ്ങളുടെ വിലയേറിയ സമയം മൊബൈൽ ഫോണുകളിൽ ചെലവഴിച്ച് പാഴാക്കുന്നതായി സർക്കാർ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇതോടെ സർവകലാശാലകൾക്കും കോളജുകൾക്കുമുള്ളില്‍ മൊബൈൽ ഫോണുകൾ കൊണ്ടുപോകാനോ ഉപയോഗിക്കാനോ വിദ്യാർഥികള്‍ക്ക് ഇനി മുതല്‍ അനുമതിയുണ്ടാകില്ല. സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും കോളജുകളിലുമുള്ള അധ്യാപകർക്കും ഈ നിരോധനം ബാധകമാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*