ബസില്‍ കടത്താന്‍ ശ്രമിച്ച 280 കിലോ കഞ്ചാവുമായി 13 പേര്‍ അറസ്റ്റില്‍

ആന്ധ്രാപ്രദേശില്‍ വന്‍ കഞ്ചാവ് വേട്ട. രണ്ട് വാഹനങ്ങളില്‍ നിന്ന് 280 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തില്‍ 13 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണ ജില്ലയിലെ പൊട്ടിപാടു ടോള്‍ പ്ലാസയ്ക്ക് സമീപം പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കഞ്ചാവ് പിടിച്ചെടുത്തത്.

മിനി ബസിലും, ആര്‍ടിസി ബസിലുമായാണ് പ്രതികള്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. മിനി ബസില്‍ നിന്നും 240 കിലോയും, ആര്‍ടിസി ബസില്‍ നിന്ന് 40 കിലോയും കഞ്ചാവാണ് പോലീസ് പിടികൂടിയത്. മിനി ബസില്‍ 10 പേരും, ആര്‍ടിസി ബസില്‍ മൂന്നു പേരുമാണ് ഉണ്ടായിരുന്നത്.

പിടിയിലായവരെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇവരുടെ സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ടോള്‍ പ്ലാസ വഴി കഞ്ചാവ് കടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് വാഹന പരിശോധന നടത്തിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*