ബുള്ളറ്റുകള്‍ മോഷ്ടിച്ച്‌ മറിച്ചു വില്‍ക്കുന്ന 18കാരന്‍ അറസ്റ്റില്‍.

ബുള്ളറ്റ് മോട്ടോര്‍ സൈക്കിളുകള്‍ മാത്രം മോഷ്ടിച്ച്‌ മറിച്ചു വില്‍ക്കുന്ന 18കാരന്‍ അറസ്റ്റില്‍. ഗുരുവായൂര്‍ സ്വദേശിയായ മുഹമ്മദ് യാസീനെയാണ് പൊലീസ് പിടികൂടിയത്. എടപ്പാള്‍, പൊന്നാനി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് യാസീന്‍ മോഷണം നടത്തിയത്.

ഒരു മാസം മുന്‍പാണ് യാസീന്‍ പൊന്നാനിയില്‍ നിന്നു ബുള്ളറ്റ് മോഷ്ടിച്ചത്. എടപ്പാളില്‍ മോഷണം നടത്തിയത് നാലു ദിവസങ്ങള്‍ക്കു മുന്‍പായിരുന്നു. എടപ്പാളില്‍ നിന്നു മോഷ്ടിച്ച ബുള്ളറ്റ് ആറായിരം രൂപക്കാണ് യാസീന്‍ മറിച്ചു വിറ്റത്. മറ്റൊരു ബുള്ളറ്റ് വിറ്റതാവട്ടെ 20000 രൂപയ്ക്കും.

സുഹൃത്തുക്കളോടൊപ്പം ആഘോഷിക്കാനും ആഡംബരത്തോടെ ജീവിക്കാനുമാണ് യാസീന്‍ മോഷണം നടത്തിയിരുന്നതെന്നാണ് പൊലീസിന്‍റെ വെളിപ്പെടുത്തല്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*