ഭിന്നശേഷിക്കാര്‍ക്കായി നിര്‍മിക്കുന്ന രാജ്യത്തെ ആദ്യ സര്‍വകലാശാല തിരുവനന്തപുരത്ത്

ഭിന്നശേഷിക്കാരുടെ ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തില്‍ സര്‍വകലാശാലയൊരുങ്ങുന്നു. തിരുവനന്തപുരത്താണ് ക്യാംപസ് ഒരുക്കാന്‍ പദ്ധതിയിട്ടരിക്കുന്നത്. നിയമസഭയില്‍ ഇതിനായി ഉടന്‍ തന്നെ ബില്‍ അവതരിപ്പിക്കും. രാജ്യത്ത് തന്നെ ആദ്യമായി വരുന്ന ഭിന്നശേഷിക്കാര്‍ക്കായുള്ള സര്‍വകലാശാലയില്‍ ഗവേഷണത്തിനും പുനരധിവാസത്തിനും പുറമെ അവരെ പരിചരിക്കുന്നവരെ പരിശീലിപ്പിക്കാനുമുള്ള സംവിധാനം ഒരുക്കുന്നുണ്ട്.

ആരോഗ്യ സര്‍വകലാശാല വി.സി ഡോ. എം.കെ.സി നായര്‍, സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. ബാബുജോര്‍ജ് എന്നിവരടങ്ങുന്ന സമിതി മൂന്നു മാസത്തിനകം പുതിയ സര്‍വകലാശാലയ്ക്കുള്ള ബില്‍ തയ്യാറാക്കും.

ശാരീരികവും മാനസികവുമായ ഏതുതരം ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കും ഉപജീവന മാര്‍ഗം കണ്ടെത്തുന്ന തരത്തിലുള്ള കോഴ്‌സുകളായിരിക്കും സര്‍വകലാശാലയില്‍ അനുവദിക്കുക. കേന്ദ്രസര്‍ക്കരിന്‍റെ അനുമതിക്കായി ഉടന്‍ തന്നെ അപേക്ഷ നല്‍കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഓഫീസില്‍ നിന്നും അറിയിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*