ഭക്ഷണത്തില്‍ ഒച്ച്‌; ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടല്‍ അടച്ചു പൂട്ടി

ഭക്ഷണത്തില്‍ നിന്ന് ഒച്ചിനെ ലഭിച്ചതിനെ തുടര്‍ന്ന് ഹോട്ടല്‍ അടച്ചു പൂട്ടി. വഴുതക്കാട്ടെ ഐശ്വര്യ ഹോട്ടലാണ് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ അടച്ചു പൂട്ടിയത്. ഐശ്വര്യ ഹോട്ടലില്‍ നിന്നും തിരുവനന്തപുരം സ്വദേശിക്കാണ് അപ്പത്തോടൊപ്പം വാങ്ങിയ കടലക്കറിയില്‍ നിന്ന് ഒച്ചിനെ ലഭിച്ചത്.

സംഭവം ഒത്തു തീര്‍പ്പാക്കാന്‍ ഹോട്ടല്‍ ഉടമ ശ്രമിച്ചെങ്കിലും ഇവര്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി ഹോട്ടലില്‍ പരിശോധന നടത്തിയത്. ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഹോട്ടലില്‍ നിന്ന് കാലാവധി കഴിഞ്ഞ പാലും പാല്‍ ഉത്പന്നങ്ങളും ഭക്ഷ്യ വസ്തുക്കളും  പിടിച്ചെടുത്തിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*