അഫ്ഗാനിസ്ഥാനില്‍ മുസ്ലിം പള്ളിയില്‍ ബോംബ് സ്‌ഫോടനം; 62 മരണം

അഫ്ഗാനിസ്ഥാനില്‍ മുസ്ലിം പള്ളിയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 62 പേര്‍ കൊല്ലപ്പെട്ടു. 36 പേര്‍ക്ക് പരിക്കുണ്ട്. നിസ്‌കരിക്കാനായി എത്തിയവരാണ് സ്‌ഫോടനത്തില്‍ മരിച്ചത്. ശക്തിയായ സ്‌ഫോടനത്തില്‍ കെട്ടിടം മുഴുവനായും തകര്‍ന്നു.

അതേസമയം സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.  താലിബാന്‍, ഐഎസ് എന്നീ ഭീകര ഗ്രൂപ്പുകളുടെ ശക്തി പ്രദേശത്താണ് സ്‌ഫോടനം നടന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*