അഭയ കേസ്; ഡോക്ടര്‍മാരെ വിസ്തരിക്കരുതെന്ന ഹര്‍ജി തള്ളി.

സിസ്റ്റര്‍ അഭയക്കേസില്‍ ഡോക്ടര്‍മാരെ വിസ്തരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജി തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി തള്ളി. കേസില്‍ നാര്‍ക്കോ അനാലിസിസ് നടത്തിയ ഡോക്ടര്‍മാരെയും വിസ്തരിക്കും.

കേസിലെ മുഖ്യപ്രതികളായ സിസ്റ്റര്‍ സ്റ്റെഫിയുടെയും ഫാദര്‍ തോമസ് കോട്ടൂരിന്‍റെയും നാര്‍ക്കോ പരിശോധന നടത്തിയ ഡോക്ടര്‍മാരെ വിസ്തരിക്കുന്നതു നിയമ വിധേയമല്ലെന്നു ചൂണ്ടിക്കാട്ടി പ്രതികള്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. ഡേക്ടര്‍മാരായ കൃഷ്ണവേണി പ്രവീണ്‍, എന്നിവരെ വിസ്തരിക്കാനായിരുന്നു പ്രോസിക്യൂഷന്‍ തീരുമാനിച്ചിരുന്നത്.

എന്നാല്‍ തങ്ങളുടെ അനുമതിയില്ലാതെയാണ് നുണ പരിശോധന നടത്തിയതെന്നും പ്രതികള്‍ കോടതിയില്‍ വാദിച്ചു. സിബിഐയുടെ വാദം കേട്ട കോടതി പ്രതികളുടെ ഹര്‍ജി തള്ളുകയായിരുന്നു. ഈ മാസം 26 വരെയാണ് കേസിന്‍റെ രണ്ടാം ഘട്ട വിസ്താരം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*