ആനക്കൊമ്പ് കേസ്; മോഹന്‍ലാലിന് ഹൈക്കോടതിയുടെ നോട്ടീസ്.

ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിന് ഹൈക്കോടതിയുടെ നോട്ടീസ്. വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടക്കുന്നില്ലെന്ന് കാണിച്ച്‌ നല്‍കിയ ഹര്‍ജിയിലാണ് താരത്തിന് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

ആനക്കൊമ്പ്  കേസില്‍ മോഹന്‍ലാല്‍ ഒന്നാംപ്രതിയാണെന്ന് കാണിച്ച്‌ കഴിഞ്ഞ മാസമാണ് പെരുമ്ബാവൂര്‍ കോടതിയില്‍ വനം വകുപ്പ് കുറ്റപത്രം സമര്‍പ്പിത്. എന്നാല്‍ ഇതിനെതിരെ കഴിഞ്ഞ ദിവസവും മോഹന്‍ലാലും രംഗത്ത് വന്നിരുന്നു.

ആനക്കൊമ്പ് കേസിലൂടെ പൊതുജനമധ്യത്തില്‍ തനിക്കുള്ള പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും  ആനക്കൊമ്പ് കൈവശം സൂക്ഷിക്കുന്നതിന് മുന്‍കാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും ഈ സാഹചര്യത്തില്‍ വനംവകുപ്പ് തനിക്കെതിരേ സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കില്ലെന്നുമാണ് താരം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*