മക്കളെ വെടിവച്ച്‌ കൊന്ന ശേഷം പിതാവ് ജീവനൊടുക്കി

രാജസ്ഥാനില്‍ രണ്ട് പെണ്‍മക്കളെ വെടിവച്ച്‌ കൊന്ന ശേഷം പിതാവ് ജീവനൊടുക്കി. സാമ്ബത്തിക സമ്മര്‍ദ്ദമാണ് ഇയാളെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. ശ്രീ ഗംഗാ നഗറിലെ അലിപുര ഗ്രാമത്തിലാണ് സംഭവം. പുലര്‍ച്ചെ നാലുമണിയോടെ ഹനുമാന്‍ ദാസ് (45) പെണ്‍മക്കളായ അമന്‍‌ദീപ് (18), രാമന്‍‌ദീപ് (20) എന്നിവരെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളും ജീവനൊടുക്കി.

മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ഞായറാഴ്ച നടത്തി കുടുംബാംഗങ്ങള്‍ക്ക് കൈമാറി. ദാസിന് അഞ്ച് കുട്ടികള്‍ ഉണ്ടെന്ന് കേസ് രജിസ്റ്റര്‍ ചെയ്ത സദുല്‍ഷഹറിലെ എസ്‌എച്ച്‌ഒ ബല്‍വന്ത് റാം പറഞ്ഞു. സംഭവ സമയത്ത് കുടുംബം മുഴുവന്‍ വീട്ടിലുണ്ടായിരുന്നുവെന്നും ബല്‍വന്ത് റാം പറഞ്ഞു.

പോലീസ് ദാസിന്‍റെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുകയും ദാസിന്‍റെയും പെണ്‍മക്കളുടെയും കോള്‍ വിശദാംശങ്ങള്‍ പരിശോധിക്കുകയും ചെയ്തുവരികയാണ്‌. എല്ലാ കോണുകളില്‍ നിന്നും അന്വേഷണം നടത്തി വരികയാണെന്നും ബല്‍വന്ത് റാം പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*