പോത്തിന്‍റെ പേരില്‍ അവകാശ തര്‍ക്കം; ഒടുവില്‍ ഡിഎന്‍എ പരിശോധന നടത്താന്‍ തീരുമാനം

പോത്തിന്‍റെ പേരില്‍ അവകാശ തര്‍ക്കവുമായി രണ്ട് ഗ്രാമങ്ങള്‍. തര്‍ക്കം പരിഹരിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ഒടുവില്‍ ഡിഎന്‍എ പരിശോധന നടത്താന്‍ തീരുമാനം. കര്‍ണാടകയിലെ ദാവന്‍ഗരൈയിലാണ് സംഭവം. തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ സംഭവത്തില്‍ പോലീസ് ഇടപെട്ട് വിഷയം പരിഹരിക്കാന്‍ ശ്രമം നടന്നെങ്കിലും പരിഹാരമായില്ല.

ഇതിനെ തുടര്‍ന്നാണ് ഡിഎന്‍എ പരിശോധന നടത്താമെന്ന് തീരുമാനിക്കുന്നത്. പോത്തിന് ജന്മം നല്‍കിയ എരുമ ബെലിമള്ളൂരില്‍ ഉണ്ടെന്നും അതിനാല്‍ ഡിഎന്‍എ പരിശോധന നടത്തിയാല്‍ പ്രശ്‌നത്തിന് പരിഹാരമാകുമെന്നും ഹൊന്നാനി എംഎല്‍എയായ എംപി രേണുകാചാര്യ നിര്‍ദേശിച്ചു. അടുത്ത ദിവസം തന്നെ ഡിഎന്‍എ പരിശോധന നടത്തുമെന്നാണ് സൂചന.

ബെലിമള്ളൂര്‍, ശിവമൊഗ്ഗയിലെ ഹാരണഹള്ളി എന്നീ ഗ്രാമങ്ങളിലെ നിവാസികളാണ് പോത്തിന്‍റെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച് തര്‍ക്കത്തിലായിരിക്കുന്നത്. ബെലിമള്ളൂരിലെ ഗ്രാമ ക്ഷേത്രമായ മാരികമ്പ ദേവീക്ഷേത്രത്തില്‍ കാണിക്ക വച്ച പോത്താണ് ഇപ്പോള്‍ പ്രദേശത്തെ ചര്‍ച്ചാ വിഷയം. എന്നാല്‍ കാണിക്ക വച്ച പോത്ത് രണ്ട് വര്‍ഷം മുമ്പ് ബെലിമള്ളൂരില്‍ നിന്നും കാണാതായതാണെന്നാണ് വാദം. അതിനാല്‍ ഹാരണഹള്ളിയില്‍ അടുത്തിടെ കണ്ടെത്തിയ പോത്ത് തങ്ങളുടേത് ആണെന്ന അവകാശ വാദവുമായി ഇരു ഗ്രാമ നിവാസികളും തര്‍ക്കത്തിലായി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*