വിപണി പിടിക്കാൻ ഫുഡ്‍മാസോൺ ആപ്പ്; എല്ലാ അവശ്യസാധനങ്ങളും 24 മണിക്കൂറിൽ വീട്ടിലേക്ക്

ഭക്ഷ്യധാന്യ വിപണന രംഗത്ത് 35 വര്‍ഷത്തെ സേവന പാരമ്പര്യമുളള ന്യൂഹരിശ്രീ ഏജന്‍സി ഉപഭോക്താക്കള്‍ക്കായി ഓണ്‍ലൈന്‍ ഷോപ്പിങിന് ഫുഡ്മാസോണ്‍ എന്ന പുതു സംരംഭം അവതരിപ്പിക്കുന്നു. ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഏറ്റവും കുറഞ്ഞ നിരക്കില്‍ വീടുകളിലേക്ക് എത്തിക്കുകയെന്നതാണ് ഫുഡ്മാസോണിന്‍റെ ലക്ഷ്യം.

ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം ക്യാഷ് ഓണ്‍ ഡെലിവറി, വെബ്സൈറ്റിന്‍റെ ബാങ്ക് ഗേറ്റ് വേ വഴി ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചും നിങ്ങള്‍ക്ക് പണമടയ്ക്കാം. ഫുഡ്മാ ബ്രാന്‍ഡില്‍ 350 ല്‍ അധികം ഉല്‍പ്പന്നങ്ങളും മറ്റ് പ്രമുഖ കമ്പനികളുടെ 5,000 ത്തിലേറെ ഉല്‍പ്പന്നങ്ങളുമാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

ഫുഡ്മാസോണ്‍ മൊബൈല്‍ ആപ്പ്, വെബ്സൈറ്റ്, ഇ- മെയില്‍, കസ്റ്റമര്‍ കെയറില്‍ ഫോണ്‍ നമ്പര്‍ തുടങ്ങിയവയില്‍ നേരിട്ട് വിളിച്ച് സാധാനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. ഇതിനായി കമ്പനി വിപുലമായ കസ്റ്റമര്‍ കെയര്‍ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ 24 മണിക്കൂറുകള്‍ക്കകം വീടുകളിലേക്ക് എത്തിക്കും.

ആദ്യ ഘട്ടമെന്ന നിലയില്‍ തൃശ്ശൂര്‍ ജില്ലയിലാണ് പദ്ധതി നടപ്പാക്കുന്നത്. അടുത്ത മൂന്ന് മാസത്തിനകം എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്ക് സേവനം വ്യാപിപ്പിക്കാനാണ് ന്യൂ ഹരിശ്രീ ഏജന്‍സി ആലോചിക്കുന്നത്. തുടര്‍ന്ന് സേവനം കേരളത്തില്‍ എല്ലായിടത്തും നടപ്പാക്കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*