വിദ്യാര്‍ത്ഥിനികള്‍ മുഖാവരണം ധരിക്കണമെന്ന നിയമം പാക്കിസ്ഥാനില്‍ റദ്ദാക്കി

വിദ്യാര്‍ത്ഥിനികള്‍ നിര്‍ബന്ധമായും മുഖാവരണം ധരിക്കണമെന്ന നിയമം പാക്കിസ്ഥാനില്‍ റദ്ദാക്കി. വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുഖാവരണം നിര്‍ബന്ധമാണെന്ന ഉത്തരവ് പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു.ഇത് വ്യാപകമായതിനെ തുടര്‍ന്നാണ് പാക്കിസ്ഥാന്‍ എഡ്യുക്കേഷന്‍ അതോറിട്ടി നിയമം റദ്ദാക്കിയത്.

കഴിഞ്ഞ ആഴ്ചയാണ് വടക്കുപടിഞ്ഞാറന്‍ നഗരങ്ങളായ ഹരിപൂര്‍, പെഷാവാര്‍ തുടങ്ങിയ മേഖലകളില്‍ വിദ്യാര്‍ത്ഥിനികള്‍ മുഖാവരണം ധരിക്കണമെന്ന് പെഷാവാര്‍ ജില്ല വിദ്യാഭ്യാസ അധികൃതര്‍ ഉത്തരവിറക്കിയത്. അതേസമയം സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ അധാര്‍മ്മിക ആക്രമണങ്ങള്‍ക്കിരയാകുന്നത് തടയാനാണ് മുഖാവരണം നിര്‍ബന്ധമാക്കിയതെന്നാണ് പാക് അതോറിട്ടി വിശദീകരണം നല്‍കിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*