ദുരഭിമാനം; വയോധികന്‍റെ കാൽ സഹോദരപുത്രൻ വെട്ടിമാറ്റി..!!

ഇതരസമുദായക്കാരുടെ വീട്ടില്‍ പോകുകയും ഭക്ഷണം കഴിക്കുകയും ചെയ്തതിന് അറുപത്തെട്ടുകാരന്‍റെ കാല്‍ സഹോരദരപുത്രന്‍ വെട്ടിമാറ്റി. ചൊവ്വാഴ്ച്ച രാവിലെ 9-45 നായിരുന്നു സംഭവം. കര്‍ശനാട് സ്വദേശിയായ മുത്തുപാണ്ടിയുടെ(68) കാലിന്‍റെ മുട്ടിന് താഴെയാണ് വെട്ടിമാറ്റിയത്. സഹോദര പുത്രനും പ്രതിയുമായ മുരുകന്‍ ഒളിവിലാണ്.

കോവില്‍ക്കടവ് ദെണ്ഡുകൊമ്പ് ജങ്ഷനിലുള്ള വ്യാപാര സ്ഥാപനത്തിന് മുന്‍പിലെ തിണ്ണയില്‍ ഇരിക്കുകയായിരുന്ന മുത്തുപാണ്ടിയെ വാക്കത്തിയുമായി വന്ന മുരുകന്‍ ആളുകള്‍ നോക്കി നില്‍ക്കെ വെട്ടുകയായിരുന്നു. ശേഷം ഓട്ടോയില്‍ കയറി പ്രതി രക്ഷപ്പെട്ടു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.

മുരുകനെ ശസ്ത്രക്രിയയ്ക്കായി കോയമ്പത്തൂര്‍ ഫിംസിലേക്ക് മാറ്റി. മറ്റ് സമുദായക്കാരുടെ വീട്ടില്‍ പോകുന്നുവെന്നും ഭക്ഷണം കഴിക്കുന്നുവെന്നും പറഞ്ഞ് മുരുകന്‍ നിരന്തരം തന്നോട് വഴക്കിടാറുണ്ടെന്ന് പരിക്കേറ്റ മുത്തുപാണ്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*