തേജസ്‌ യുദ്ധവിമാനം പറത്തി രാജ്നാഥ് സിങ്.

തേജസ്‌ യുദ്ധവിമാനത്തില്‍ ആകാശയാത്ര നടത്തി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യ സ്വയം നിര്‍മ്മിച്ച ഏറ്റവും ഭാരം കുറഞ്ഞതും ചെറുതുമായ യുദ്ധവിമാനമായ തേജസില്‍ ആദ്യം യാത്ര ചെയ്യുന്ന പ്രതിരോധ മന്ത്രിയാണ് രാജ്‌നാഥ് സിംഗ്.

ബംഗളൂരുവിലെ എച്ച്‌എഎല്‍ വിമാനത്താവളത്തില്‍ നിന്നാണ് ഇരട്ടസീറ്റുള്ള തേജസില്‍ വ്യോമസേന പൈലറ്റിനൊപ്പം രാജ്നാഥ് സിംഗ് പറന്നത്. ഇതിന്‍റെ വേഗത 2000 കിലോമീറ്ററിലധികമാണ്. 5000 അടിയിലധികം ഉയരത്തില്‍ പറക്കാന്‍ ഇതിന് കഴിയും.

ഇന്ത്യയുടെ ലഘു പോര്‍വിമാന പദ്ധതിക്കുള്ള പിന്തുണയായാണ് രാജ്‌നാഥ് സിംഗ് നല്‍കിയത്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയാണ് ഈ യുദ്ധവിമാനത്തിന് തേജസ് എന്ന് നാമകരണം ചെയ്തത്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡും എയറോനോട്ടിക്കല്‍ ഡെവലപ്മെന്റ് ഏജന്‍സിയും ചേര്‍ന്നാണ് തേജസ് നിര്‍മ്മിച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*