സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്.

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 28,000 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 3,500 രൂപയാണ് വില. സെപ്റ്റംബര്‍ നാലിന് സ്വര്‍ണ വില 29,120 രൂപയിലെത്തിയതാണ് റെക്കോര്‍ഡ്.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വിലയിലുണ്ടായ വര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. വിവാഹ സീസണായതും സ്വര്‍ണ വില കുതിച്ചുയരാന്‍ മറ്റൊരു കാരണമായിട്ടുണ്ട്.

നിലവിലെ സാഹചര്യത്തില്‍ വില ഇനിയും ഉയരാനാണ് സാധ്യത. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനം വര്‍ധനയാണ് സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഉണ്ടായിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*