സാമ്പത്തിക മാന്ദ്യം രാജ്യത്തെ വജ്ര വ്യാപരത്തിലും പിടിമുറുക്കുന്നു.

രൂക്ഷമായ സാമ്പത്തിക മാന്ദ്യം രാജ്യത്തെ വജ്ര വ്യാപരത്തിലും പിടിമുറുക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ വജ്രവ്യാപാരം നടക്കുന്ന ഗുജറാത്തിലെ സൂറത്തില്‍ 2018 ഡിസംബര്‍ മുതല്‍ ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായാതായാണ് കണക്ക്. 2008 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷം രാജ്യത്തെ വജ്രമേഖല അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇത്.

നാല് മാസങ്ങള്‍ക്കിടെ ആവശ്യകത വന്‍ തോതില്‍ കുറഞ്ഞതോടെ പോളിഷ്ഡ് വജ്രങ്ങളുടെ വില പത്ത് ശതമാനത്തോളമാണ് കുറ‍ഞ്ഞത്. കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ക്കിടെ തന്നെ വജ്ര മേഖലയില്‍ ജോലി ചെയ്തിരുന്ന പതിനയ്യായിരത്തോളം തൊഴിലാളികള്‍ക്കാണ് ഗുജറാത്തിലെ സൂറത്തില്‍ ജോലി നഷ്ടമായത്.

ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ വജ്രങ്ങളുടെ കട്ടിങ് പോളിഷ് തുടങ്ങിയ ജോലികള്‍ ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. ഇതില്‍ 95 ശതമാനം ഡയമണ്ട് അനുബന്ധ ജോലികളും സൂറത്തിലും ഗുജറാത്തിലെ മറ്റ് നഗരങ്ങളിലുമാണ് നടക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*