റഷ്യയിലെ ജൈവായുധ ഗവേഷണ ലാബില്‍ സ്‌ഫോടനം; മനുഷ്യരാശിയെ ഇല്ലാതാക്കാന്‍ ശേഷിയുള്ള അതിമാരക വൈറസുകള്‍ പുറത്തുവന്നെന്ന് അഭ്യൂഹം

റഷ്യയിലെ ജൈവായുധ ഗവേഷണ ലാബില്‍ സ്‌ഫോടനം. സൈബീരിയയിലെ കോള്‍ട്ട്‌സ്‌വയിലുള്ള വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നറിയപ്പെടുന്ന റഷ്യന്‍ സ്റ്റേറ്റ് സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ വൈറോളജി ആന്‍ഡ് ബയോടെക്‌നോളജിയിലാണ് തിങ്കളാഴ്ച സ്‌ഫോടനമുണ്ടായത്.

സംഭവത്തെത്തുടര്‍ന്ന് ലാബില്‍ സൂക്ഷിച്ചിരുന്ന, മനുഷ്യരാശിയെ ഇല്ലാതാക്കാന്‍ ശേഷിയുള്ള അതിമാരക വൈറസുകള്‍ പുറത്തുവന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇത് അധികൃതര്‍ നിഷേധിച്ചു. ആറുനിലക്കെട്ടിടത്തിന്‍റെ അഞ്ചാം നിലയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണു സ്‌ഫോടനമുണ്ടായത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ്റിപ്പോര്‍ട്ട്. ഒരു തൊഴിലാളിക്കു പൊള്ളലേറ്റു. ഇയാളെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു.

പക്ഷിപ്പനി, പന്നിപ്പനി, എച്ച്.ഐ.വി, എബോള, ആന്ത്രാക്‌സ്, വസൂരി തുടങ്ങിയ മാരക വൈറസുകളെ ഇവിടെ വിവിധ ഗവേഷണങ്ങള്‍ക്കായി സൂക്ഷിച്ചിട്ടുണ്ട്. ശീതയുദ്ധ കാലത്ത് മാരക രോഗാണുക്കളെ ഉപയോഗിച്ചു ജൈവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ പഴയ സോവിയറ്റ് യൂണിയന്‍ 1974-ല്‍ നിര്‍മ്മിച്ചതാണ് ലാബ്.

ലോകത്തില്‍ വസൂരി വൈറസുകളെ സൂക്ഷിച്ചിട്ടുള്ള രണ്ട് ലാബുകളില്‍ ഒന്നാണ് വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. തീപ്പിടിത്തത്തെത്തുടര്‍ന്നു മാരകമായ വസ്തുക്കളൊന്നും പുറത്തേക്കു പടര്‍ന്നിട്ടില്ലെന്ന് കോള്‍ട്ട്‌സ്വ മേയറും വ്യക്തമാക്കിയിട്ടുണ്ട്. അട്ടിമറിയുണ്ടോ എന്നു പരിശോധിക്കാന്‍ അന്വേഷണത്തിന് അദ്ദേഹം ഉത്തരവിട്ടിട്ടുമുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*