റഫിറിജിറേറ്റര്‍ പൊട്ടിത്തെറിച്ചു; പിഞ്ചു കുട്ടിയടക്കം അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

റഫിറിജിറേറ്റര്‍ പൊട്ടിത്തെറിച്ചു. പിഞ്ചു കുട്ടിയടക്കം അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ 3മണിക്ക് ശേഷമാണ് അപകടം ഉണ്ടായതെന്നാണ് കരുതുന്നത്. കാസര്‍കോട് രാജപുരം മാലക്കല്ല് മുണ്ടാപ്ലാവില്‍ ഉറുമ്ബേല്‍ ലിസി ചാക്കോയുടെ വീട്ടിലെ റഫ്രിജറേറ്ററാണ് അര്‍ധരാത്രി പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയില്‍ കോണ്‍ക്രീറ്റ് വീടിന്‍റെ ചുമരുകള്‍ക്ക് വിള്ളല്‍ വീണു.

മൂന്ന് മണിക്ക് തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞ് കരഞ്ഞതിനാല്‍ വീട്ടുകാര്‍ ഉണര്‍ന്നിരുന്നു. പിന്നീട് വാതില്‍ കുറ്റിയിട്ട് ഉറങ്ങിയ വീട്ടുകാര്‍ രാവിലെ എണിയിച്ചപ്പോഴാണ് റഫ്രിജറേറ്റര്‍ പൂര്‍ണമായും കത്തിയമര്‍ന്ന നിലയില്‍ കണ്ടത്. കംപ്രസര്‍ പൊട്ടിത്തെറിച്ചതാകാം അപകടത്തിന് കാരണമായതെന്നാണ് വിലയിരുത്തുന്നത്.

മറ്റ് വീട്ടുപകരണങ്ങള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്. വീടിലെ വയറിംഗ് മുഴുവനായും കത്തികരിഞ്ഞിട്ടുണ്ട്. വീട് താമസിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. അടുക്കളയില്‍ ഉണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറിലേക്ക് തീ പടരാത്തത് വന്‍ ദുരന്തം ഒഴിവാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*