പാകിസ്ഥാനില്‍ വീണ്ടും നിര്‍ബന്ധിത മതപരിവര്‍ത്തനം

പാകിസ്ഥാനില്‍ വീണ്ടും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയതായി പരാതി. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ 15കാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ അദ്ധ്യാപകന്‍ നിര്‍ബന്ധിച്ച് മതം മാറ്റിയതായാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ചയാണ് മതപരിവര്‍ത്തനം നടന്നത്.

ഫൈറ എന്ന പെണ്‍കുട്ടിയെ ലാഹോറില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഷെയ്ഖ്പുര നഗരത്തിലെ ഒരു സെമിനാരിയിലേക്ക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സലീമ ബീബി കൊണ്ടുപോയി. ഇതിനു ശേഷം ഇസ്ലാം മതം സ്വീകരിക്കാന്‍ കുട്ടിയൈ നിര്‍ബന്ധിച്ചതായാണ് പിതാവ് മുഖ്താര്‍ മസിഹ് നല്‍കിയ പരാതിയില്‍ പറയുന്നത്.

ഫൈറ സെമിനാരിയിലായിരുന്നതിനാല്‍ മാതാപിതാക്കളെ കാണാന്‍ അനുവദമുണ്ടായിരുന്നില്ല. പിന്നീട് മാതാപിതാക്കള്‍ വിഷയം പഞ്ചാബ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ബുധനാഴ്ചയാണ് ഫൈസയെ പോലീസ് രക്ഷപ്പെടുത്തിയത്. പെണ്‍കുട്ടിയെ ദാര്‍ ഉല്‍ അമാനിലേക്ക് മാറ്റിയ ശേഷം കുടുംബത്തിന് കൈമാറും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*