എന്‍. എസ്. ജിയുടെ പ്രത്യേക സുരക്ഷ തനിക്ക് വേണ്ടെന്ന് അമിത്ഷാ

തന്‍റെ സുരക്ഷയ്ക്ക് ദേശീയ സുരക്ഷാ ഏജന്‍സിയുടെ കാവല്‍ വേണ്ടെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ഇപ്പോള്‍ തുടരുന്ന സിആര്‍പിഎഫ് സുരക്ഷ തന്നെ തുടര്‍ന്നാല്‍ മതിയെന്നാണ് അമിത് ഷാ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ നിയമ പ്രകാരം ആഭ്യന്തരമന്ത്രിക്ക് നല്‍കേണ്ടത് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലാണ്.

ഇന്റലിജന്‍സ് ബ്യൂറോയില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള എംഎച്ച്എ കമ്മറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടു പ്രകാരം. അമിത് ഷാ നരേന്ദ്ര മോദിക്ക് ശേഷം ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്ന ആളാണ്.

അമിത് ഷായ്ക്ക് മുമ്പ് രാജ്‌നാഥ് സിങ്, പി ചിദംബരം, സുശീല്‍ കുമാര്‍ ഷിന്‍ഡെ, ശിവ്‌രാജ് പാട്ടീല്‍ എന്നിവര്‍ക്ക് എന്‍എസ്ജി സുരക്ഷ നല്‍കിയിരുന്നു. സിആര്‍പിഎഫ് സുരക്ഷമാത്രം സ്വീകരിച്ചിരിക്കുന്ന ആദ്യ ആഭ്യന്തരമന്ത്രിയാണ് അമിത് ഷാ.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*