മോദി സര്‍ക്കാറിനെതിരെ വീണ്ടും അടൂര്‍ ഗോപാല കൃഷ്ണന്‍..!!

ജയ് ശ്രീറാം വിളിച്ച് ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവര്‍ക്കെതിരെ എന്തു നടപടിയെടുത്തെന്ന് ചോദിച്ച്’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത്തില്‍ വീണ്ടും പ്രതികരിച്ച് സംവിധായകന്‍ അടൂര്‍ ഗോപാല കൃഷ്ണന്‍. ഇങ്ങനെ ചില കാര്യങ്ങള്‍ രാജ്യത്ത് നടക്കുന്നുണ്ടെന്ന് ചീഫ് എക്‌സിക്യൂട്ടീവായ പ്രധാനമന്ത്രിയെ അറിയിക്കാനാണ് ആ കത്തെഴുതിയതെന്ന് അടൂര്‍ പറഞ്ഞു.

ആള്‍ക്കൂട്ട അക്രമണം, മതവിദ്വേഷത്തിന്‍റെ പേരിലുള്ള ആക്രമണം എന്നിവയില്‍ ആശങ്ക രേഖപ്പെടുത്തി അടൂര്‍ ഗോപാലകൃഷ്ണന്‍, മണി രത്നം, അനുരാഗ് കശ്യപ്, അപര്‍ണ സെന്‍, കൊങ്കണ സെന്‍ ശര്‍മ്മ, സൗമിത്ര ചാറ്റര്‍ജി, രേവതി, ശ്യാം ബെനഗല്‍, റിദ്ധി സെന്‍, ബിനായക് സെന്‍ തുടങ്ങിയവരാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.

”തിരുവായ്ക്ക് എതിര്‍വായില്ല എന്ന് പറയുന്ന രാജഭരണമല്ല ഇപ്പോള്‍ എന്നും സാധാരണ പൗരനാണ് ഭരിക്കുന്നതെന്നും അടൂര്‍ പറഞ്ഞു. ‘മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിമാരുമൊക്കെയായി മാറുന്നത് നമ്മളില്‍പ്പെട്ട ആളുകള്‍ തന്നെയാണ്. നമ്മള്‍ തെരഞ്ഞെടുത്ത ആള്‍ തന്നെയാണ്. അവിടെ തിരുവായും എതിര്‍വായുമില്ല. പറയുന്നത് എതിര്‍വായല്ല, ആവശ്യമുള്ള കാര്യങ്ങള്‍ തന്നെയാണ്. അതിനെ നേരെയുള്ള അര്‍ത്ഥത്തില്‍ കാണാതെ ആ ശബ്ദം അടിച്ചമര്‍ത്തുക എന്നത് തെറ്റായ നടപടിയാണ്”- അടൂര്‍ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*