മിൽമ പാലിന് വര്‍ദ്ധിപ്പിച്ച തുക ഈ മാസം 19ന് പ്രാബല്യത്തില്‍ വരും

മിൽമ പാലിന് വ്യാഴാഴ്ച മുതൽ വില വർദ്ധിക്കും. ലിറ്ററിന് 4 രൂപയാണ് വർദ്ധിക്കുന്നത്. കാലിതീറ്റയുടെയും മറ്റ് ഉൽപാദനോപാധികളുടെയും വില ഗണ്യമായി വർദ്ധിച്ച സാഹചര്യത്തിലാണ് പാലിന്‍റെ വിലയും വർദ്ധിപ്പിക്കേണ്ടി വന്നതെന്നാണ് മിൽമയുടെ വിശദീകരണം. വർദ്ധിപ്പിച്ച തുകയിൽ 84 ശതമാനവും ക്ഷീര കർഷകർക്ക് നൽകുമെന്ന് മിൽമ അറിയിച്ചു.

ലിറ്ററിന് 40 രൂപയുണ്ടായിരുന്ന പാലിന് 4 രൂപ വർദ്ധിപ്പിച്ച് 44 രൂപയാക്കി. മഞ്ഞ കളർ പാക്കറ്റ് പാലിന് ലിറ്ററിന് 5 രൂപയും വർദ്ധിപ്പിച്ചിട്ടുണ്ട്. മിൽമ ഭരണ സമിതി യോഗം ചേർന്നാണ് വില വർദ്ധന ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വർദ്ധിപ്പിച്ച 4 രൂപയിൽ 3 രൂപ 35 പൈസ ക്ഷീര കർഷകർക്ക് നൽകും. 16 പൈസ ക്ഷീര സംഘങ്ങൾക്കും 32 പൈസ വിൽപ്പന നടത്തുന്ന ഏജൻറുമാർക്കും ലഭിക്കും. ഈ മാസം 19 മുതൽ പുതുക്കിയ വില നിലവിൽ വരും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*