മഴ കനക്കുന്നു; മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മഴ ശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്നു ജില്ലകളില്‍ ഇന്നു യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശമുള്ളത്.                ഈ ജില്ലകളില്‍ കനത്ത മഴയ്ക്കുള്ള ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്.

തൃശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ 64 മുതല്‍ 115 മില്ലിമീറ്റര്‍ വരെ അളവില്‍ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. നാളെയും മറ്റന്നാളും സംസ്ഥാനത്തെ ഒരു ജില്ലയിലും കനത്ത മഴയ്ക്കു സാധ്യതയില്ലെന്നാണ് കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിന്‍റെ നിഗമനം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*