ലക്ഷങ്ങൾ വിലമതിക്കുന്ന ആന കൊമ്പുകളുമായി 4 പേർ പിടിയിൽ. 

ലക്ഷങ്ങൾ വിലമതിക്കുന്ന ആന കൊമ്പുകളുമായി മലപ്പുറത്ത് 4 പേർ വനംവകുപ്പിന്‍റെ പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണയിലെ തുണിക്കടയിൽ വെച്ച് ആനക്കൊമ്പുകൾ വിൽപ്പന നടത്താനുള്ള ശ്രമത്തിനിടയിലാണ് പ്രതികളെ കട വളഞ്ഞ് വനം വകുപ്പ് പിടികൂടിയത്. ആന കൊമ്പുകൾ കടത്താൻ ഉപയോഗിച്ച ആഡംബര കാറും പിടിച്ചെടുത്തു.

സംഘത്തിലുണ്ടായിരുന്ന ചിലർ രക്ഷപ്പെട്ടു. ഇവർക്കായുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട് രഹസ്യ വിവരത്തെ തുടർന്ന് 4 ദിവസമായി തിരുവനന്തപുരം ഇന്റലിജൻസ് വിഭാഗവും വനം വകുപ്പ് വിജിലൻസ് വിഭാഗവും ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു.

രണ്ട് ആന ക്കൊമ്പുകൾക്കും കൂടി പത്ത് കിലോയിലധികം തൂക്കമുണ്ട്. മുഹമ്മദ് സാഹിം, ഷാൻ, സുമേഷ്, നിഥിൻ എന്നിവരാണ് പ്രതികൾ. കരുവാരക്കുണ്ടിലെ വനമേഖലയിൽ നിന്നുമാണ് ആന കൊമ്പുകൾ ലഭിച്ചതെന്ന് ഇവർ വനം വകുപ്പിന് മൊഴി നൽകി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*