കൊച്ചിയിലെ റോഡുകളുടെ അറ്റകുറ്റ പണിക്ക് ഏഴ് കോടി അനുവദിച്ചതായി ജി. സുധാകരൻ.

കൊച്ചി നഗരത്തിലെ റോഡുകളുടെ അറ്റകുറ്റ പണികള്‍ക്ക് 7 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ. ഫ്ലൈ ഓവറുകളുടെ നിർമാണം ഏഴ് മാസത്തിനകം പൂർത്തീകരിക്കും. ഗതാഗതക്കുരുക്ക് പരിഹരിക്കേണ്ടത് പൊലീസാണെന്നും മന്ത്രി പറഞ്ഞു. ഗതാഗതക്കുരുക്ക് രൂക്ഷമായ കൊച്ചിയിലെ കുണ്ടന്നൂർ, വൈറ്റില എന്നിവിടങ്ങളില്‍ മന്ത്രി സന്ദര്‍ശനം നടത്തി.

കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ച് ഹൈക്കോടതി കഴിഞ്ഞ ദിവസം വിമര്‍ശനമുന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ സന്ദർശനം. കൊച്ചിയിൽ ഗതാഗതക്കുരുക്ക് പതിവാണ്. ഇതിന് പരിഹാരം കാണേണ്ടത് ജില്ലാ ഭരണകൂടവും പൊലീസുമാണ്. ഇതിൽ പെതുമരാമത്ത് വകുപ്പിന് ഒന്നും ചെയ്യാനില്ലെന്നും മന്ത്രി സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*