കൈക്കൂലി; പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

മലപ്പുറം മമ്പാട് മണൽ മാഫിയയിൽ നിന്ന് കൈക്കൂലി വാങ്ങിയ പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. എസ്.പിയുടെ കീഴിലുള്ള മണൽ സ്ക്വാഡിലെ പൊലീസുകാരെയാണ് സസ്പെന്‍ഡ് ചെയ്തത്.

പൊലീസ് സഞ്ചരിച്ച ഇരുചക്രവാഹനം മണല്‍ മാഫിയ ഇടിച്ചിട്ടിരുന്നു. ഈ കേസ് ഒതുക്കാൻ മണൽ സ്ക്വാഡിലെ പൊലീസുകാർ അര ലക്ഷം രൂപ കൈക്കൂലി വാങ്ങുകയായിരുന്നു. മലപ്പുറം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ​അ​ബ്ദു​ള്‍​ ക​രീമാണ് പോലീസുകാര്‍ക്കെതിര നടപടി സ്വീകരിച്ചത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ചു ഇ​ന്നു രാ​വി​ലെ​യാ​ണ് വി​വ​രം ല​ഭ്യ​മാ​യ​ത്. വി​ഷ​യം അ​ന്വേ​ഷി​ച്ചു റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ പെ​രി​ന്ത​ല്‍​മ​ണ്ണ ഡി​വൈ​എ​സ്പി സു​രേ​ഷ് ബാ​ബു​വി​നോ​ടു ആ​വ​ശ്യ​പ്പെ​ട്ട​താ​യി എ​സ്പി അ​റി​യി​ച്ചു. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*