കാബൂളില്‍ ഇരട്ട സ്‌ഫോടനം; 48 പേര്‍ കൊല്ലപ്പെട്ടു..!!

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നടത്തിയ രണ്ട് വ്യത്യസ്ത സ്‌ഫോടനത്തിലായി 48 പേര്‍ കൊല്ലപ്പെട്ടു. രണ്ട് ആക്രമണങ്ങളുടെയും ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. അമേരിക്കയും താലിബാനും നടത്തിവന്ന സമാധാന ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് ആക്രമണം നടന്നത്.

അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി പങ്കെടുത്ത റാലിക്ക് നേരെയാണ് ആദ്യ ആക്രമണം ഉണ്ടായത്. ഗനി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. കാബൂളിലെ പര്‍വാര്‍ പ്രവിശ്യയില്‍ നടന്ന റാലിയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും 42 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ബൈക്കിലെത്തിയ ചാവേറിനെ പരിശോധിക്കുന്നതിനിടെ സ്വയം പൊട്ടിതെറിയ്ക്കുകയായിരുന്നു.

സമ്മേളനം നടക്കുന്നതിനടുത്തുള്ള പോലീസ് ചെക്‌പോസ്റ്റിലായിരുന്നു സ്‌ഫോടനം നടന്നത്. രണ്ടാമത്തെ സ്‌ഫോടനം കാബൂളിലെ യുഎസ് നയതന്ത്രകാര്യാലയത്തിന് നേര്‍ക്കായിരുന്നു. കാബൂളിലെ മസൂദ് സ്‌ക്വയറിലാണ് സ്‌ഫോടനം ഉണ്ടായത്. അതീവ സുരക്ഷയുള്ള ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുന്നതാണ് ഈ മേഖല. സ്‌ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെടുകയും 38 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*