ഇ​ന്ത്യ​യു​മാ​യി ച​ര്‍​ച്ച​യ്ക്കി​ല്ലെ​ന്ന് പാ​ക്കി​സ്ഥാ​ന്‍.

ഇ​ന്ത്യ​യു​മാ​യി ച​ര്‍​ച്ച​യ്ക്കി​ല്ലെ​ന്ന് പാ​ക്കി​സ്ഥാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്‍. ക​ര്‍​ഫ്യൂ പി​ന്‍​വ​ലി​ക്കും വ​രെ കാ​ഷ്മീ​ര്‍ വി​ഷ​യ​ത്തി​ല്‍ ച​ര്‍​ച്ച​യ്ക്കി​ല്ലെ​ന്നും ഇ​മ്രാ​ന്‍ ഖാന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ജ​മ്മു കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി​യ ഇ​ന്ത്യ​യു​മാ​യി ഒ​രു ച​ര്‍​ച്ച​യ്ക്കും ത​യാ​റ​ല്ലെ​ന്നും പ​ര​ന്പ​രാ​ഗ​ത യു​ദ്ധം സം​ഭ​വി​ച്ചേ​ക്കു​മെ​ന്നും ഇ​മ്രാ​ന്‍ ഖാ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.

ഇ​ന്ത്യ​യു​മാ​യു​ള്ള യു​ദ്ധം ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ല്‍ മാ​ത്രം ഒ​തു​ങ്ങി​നി​ല്‍​ക്കി​ല്ല. താ​ന്‍ ഒ​രു സ​മാ​ധാ​ന​വാ​ദി​യാ​ണ്, യു​ദ്ധ​ത്തി​ന് എ​തി​രാ​ണ്. യു​ദ്ധം കൊ​ണ്ട് ഒ​രു പ്ര​ശ്ന​ത്തി​നും പ​രി​ഹാ​ര​മാ​വി​ല്ലെ​ന്നും ഇ​മ്രാ​ന്‍ പ​റ​ഞ്ഞി​രു​ന്നു. അതേസമയം, പാക് വ്യോമപാത വഴി മോദിയുടെ പ്രത്യേക വിമാനത്തിന് കടന്നുപോകാനുള്ള അനുമതി നല്‍കില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി അറിയിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*