ഇന്ത്യയുടെ പ്രതീക്ഷകൾ തകർന്നിട്ടില്ല; വിക്രം ലാൻഡർ ചന്ദ്രനിൽ ചരിഞ്ഞ നിലയിൽ

വിക്രം ലാൻഡർ പൂ‌‌‌ർണ്ണമായും തകർന്നിട്ടില്ലെന്ന് സ്ഥരീകരണം. സോഫ്റ്റ് ലാൻഡ‍ിം​ഗ് വിജയകരമായി പ‌ൂ‌ർത്തിയാക്കാനായില്ലെങ്കിലും വിക്രം ലാൻഡ‌ർ പൂ‌ർ‌ണ്ണമായി തക‌ർന്നിട്ടില്ലന്നാണ് ഇതോടെ വ്യക്തമായത്. ചന്ദ്രയാൻ രണ്ട് ഓർബിറ്ററിലെ ക്യാമറകൾ വഴി വിക്രംലാൻഡറിന്‍റെ  ചിത്രങ്ങൾ ഇസ്റൊയ്ക്ക് കിട്ടിയതായി ഡോ ശിവൻ ഇന്നലെ തന്നെ സ്ഥിരീകരിച്ചിരുന്നു.

ഹാർഡ് ലാൻഡിങ് നടന്നത് മൂലം വിക്രം ലാൻഡറിന്‍റെ മറ്റ് ആന്തരിക സംവിധാനങ്ങൾക്ക് ഏതെങ്കിലും തരത്തിൽ കേടുപാട് സംഭവിച്ചോയെന്ന് വ്യക്തമല്ല. വിക്രമുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ ഇതുവരെ വിജയം കണ്ടിട്ടിട്ടുമില്ല. അതിനാൽ അമിത പ്രതീക്ഷ വേണ്ടെന്നും ശാസ്ത്രജ്ഞ‌ർ കൂട്ടിച്ചേ‌ർക്കുന്നു. ബെ​ഗളൂരു പീനയിലെ ഇസ്ട്രാക് കേന്ദ്രത്തിൽ നിന്ന് ഒരു സംഘം വിക്രമുമായി ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

അവസാനഘട്ടത്തിലാണ് വിക്രം ലാൻഡറിന്‍റെ ലാൻഡിംഗ് ശ്രമം പാളിയത്. വിക്രമിന്‍റെ താഴേക്കുള്ള യാത്ര തീരുമാനിക്കപ്പെട്ടതിലും വേഗത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. നിയന്ത്രണ സംവിധാനങ്ങളുടെ പരിധിക്കപ്പുറമായിരുന്നു ലാൻഡിംഗിന്‍റെ അവസാനഘട്ടത്തിലെ വേഗത. അതിനാൽ ബ്രേക്കിംഗ് സംവിധാനത്തിന് കൃത്യമായി പ്രവർത്തിക്കാനായില്ല. എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*