ചന്ദ്രയാന്‍ 2 സാമ്പത്തിക ദുരന്തത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍; മമതാ ബാനര്‍ജി

ചന്ദ്രയാന്‍ 2 ന്‍റെ വിക്ഷേപണത്തെ രാജ്യത്തെ സാമ്പത്തിക ദുരന്തം മറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിച്ചുവെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബി.ജെ.പി അധികാരത്തിലെത്തുന്നതിന് മുമ്പ് രാജ്യത്ത് ഇത്തരം ദൗത്യങ്ങള്‍ നടന്നിട്ടില്ലേയെന്ന് മമതാ ബാനര്‍ജി ചോദിച്ചു.

ചന്ദ്രയാന്‍ 2 വിന്‍റെ ലാന്‍ഡിങ്ങിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് മമതാ ബാനര്‍ജിയുടെ വിമര്‍ശനം. എന്‍.ആര്‍.സി ബില്ലിനെതിരായ പ്രമേയത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ നിയമസഭയ്ക്കുള്ളിലാണ് മമതാ ബാനര്‍ജിയുടെ വിമര്‍ശനം. ബംഗാളില്‍ ഒരിക്കലും എന്‍.ആര്‍.സി അംഗീകരിക്കില്ലെന്ന് മമതാ ബാനര്‍ജി പറഞ്ഞു.

”രാജീവ്ഗാന്ധി സര്‍ക്കാരിന്‍റെ കാലഘട്ടത്തില്‍ ‘അസ്സം അക്കോര്‍ഡ് ‘ വന്നത് സമാധാനം പുനസ്ഥാപിക്കാനായിരുന്നു. പക്ഷെ മറ്റു സംസ്ഥാനങ്ങള്‍ക്ക് ഇത് ബാധകമായിരുന്നില്ല. ഞങ്ങള്‍ ബംഗാളില്‍ എന്‍.ആര്‍.സി അംഗീകരിക്കുകയില്ല.’ മമതാ ബാനര്‍ജി പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*