ചന്ദ്രനെ തൊടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

ഇന്ത്യന്‍ സ്വപ്ന പദ്ധതി ചന്ദ്രയാന്‍ 2 ചന്ദ്രനില്‍ ഇറങ്ങുന്ന ചരിത്ര നിമിഷത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ത്യന്‍ ജനതയും ലോകവും വിക്രം ലാന്‍ഡര്‍ ചന്ദ്രനിലിറങ്ങുന്ന ചരിത്ര നിമിഷത്തിനായി കാത്തിരിക്കുകയാണ്. 46 ദിവസങ്ങള്‍ക്ക് മുമ്പാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് ചന്ദ്രയാന്‍ രണ്ട് വിക്ഷേപിക്കപ്പെട്ടത്. ഒന്നരമാസത്തെ യാത്രയ്‌ക്കൊടുവില്‍ ചരിത്ര മുഹൂര്‍ത്തത്തിന് തൊട്ടരികിലെത്തിയിരിക്കുകയാണ് ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യം.

എല്ലാം വിജയകരമായി നടന്നാല്‍ നാളെ പുലര്‍ച്ചെ 1.30 നും 2.30 നും ഇടയില്‍ വിക്രം ചന്ദ്രനെ തൊടും. എല്ലാം നല്ലനിലയില്‍ പ്രവര്‍ത്തിക്കുമെന്നും ലാന്‍ഡറിനെ സുരക്ഷിതമായി ഇറക്കാന്‍ കഴിയുമെന്നും ഐ.എസ്.ആ.ര്‍.ഒ അറിയിച്ചു. ലക്ഷ്യം വിജയിക്കുന്നതോടെ അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ നേടിയ നേട്ടം ഇന്ത്യയ്ക്കും സ്വന്തമാകും.

ലാന്‍ഡറിനെ സുരക്ഷിതമായി ചന്ദ്രയാനില്‍ ഇറക്കുക എന്നത് സങ്കീര്‍ണത നിറഞ്ഞ ദൗത്യമാണെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ.കെ ശിവന്‍ പറഞ്ഞു. ചന്ദ്രയാന്‍ -2 ബഹിരാകാശ രംഗത്ത് നാഴികക്കല്ലായിരിക്കുമെന്ന് മംഗള്‍യാന്‍ പ്രോഗ്രാം ഡയറക്ടറായിരുന്ന അണ്ണാദുരൈ വ്യക്തമാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*