ഭീകരാക്രമണ സാധ്യത; ചെന്നൈയിലും കാഞ്ചീപുരത്തും അതീവ സുരക്ഷ

തമിഴ്‌നാട്ടില്‍ ബോംബ് ആക്രമണത്തിന് സാധ്യതയുള്ളതായി ഇന്റലിജെന്‍സ് മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് എംജിആര്‍ റെയില്‍വേ സ്റ്റേഷനിലും കാഞ്ചീപുരം ക്ഷേത്രത്തിലേയും സുരക്ഷ വര്‍ധിപ്പിച്ചു. റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നവരുടെ ബാഗുകള്‍ ഉള്‍പ്പടെ കര്‍ശ്ശന പരിശോധനയ്ക്ക് വിധേയമാക്കിയശേഷമാണ് ഇവരെ ഉള്ളിലേക്ക് പ്രവേശിപ്പിക്കുന്നത്.

അതിനിടെ മദ്രാസ് ഹൈക്കോടതിയില്‍ സ്‌ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തി രജിസ്ട്രാര്‍ക്ക് കത്ത് ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ദല്‍ഹിയില്‍ നിന്നാണ് കത്ത് അയച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നു വരികയാണ്. കഴിഞ്ഞ ദിവസമാണ് മദ്രാസ് ഹൈക്കോടതിയില്‍ ബോംബ് ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്ത് ഹെക്കോടതി രജിസ്ട്രാര്‍ക്ക് ലഭിച്ചത്.

ഈ മാസം 30 ന് കോടതിയ്ക്ക് അകത്തും പരിസരങ്ങളിലും ബോംബ് സ്ഫോടനം നടത്തുമെന്നാണ് കത്തില്‍ പറയുന്നത്. കഴിഞ്ഞ മാസം 25ന് കാഞ്ചിപുരത്ത് സ്‌ഫോടനം നടന്നിരുന്നു. കാഞ്ചീപുരം ഗംഗയമന്‍ ക്ഷേത്രത്തിന് സമീപം ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. പ്രദേശവാസികളായ സൂര്യ, ദിലീപ് രാഘവന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഗംഗയമന്‍ കോവിനു പിന്നിലെ കുളം വൃത്തിയാക്കുന്നതിനിടയില്‍ കണ്ടെത്തിയ പെട്ടി തുറന്നപ്പോഴാണു സ്‌ഫോടനം ഉണ്ടായത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*