ബാഡ്മിന്റൺ താരം പി വി സിന്ധുവിന് 73 ലക്ഷം രൂപയുടെ കാർ സമ്മാനിച്ച് സൂപ്പർ താരം നാഗാർജുന

ബാഡ്മിന്റൺ ലോകചാമ്പ്യൻ പി വി സിന്ധുവിന് 73 ലക്ഷം രൂപയുടെ കാർ സമ്മാനിച്ച് തെലുങ്ക് സൂപ്പർ താരം നാഗാർജുന. ബിഎംഡബ്യൂ എക്സ് 5 എസ് യു വിയാണ് നാഗാർജുന സമ്മാനിച്ചത്. ഹൈദരാബാദിലെ അന്നപൂർണ്ണ സ്റ്റുഡിയോയിൽ നടന്ന ചടങ്ങിൽ സിന്ധുവിന്‍റെ പരിശീലകൻ പുല്ലേല ഗോപീചന്ദും പങ്കെടുത്തു.

ജപ്പാന്‍റെ നവോമി ഒകുഹാരയെ 21-7, 21-7 എന്നീ സെറ്റുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു ബാഡ്മിന്റണ്‍ ലോക ചാമ്പ്യനാവുന്ന ആദ്യ ഇന്ത്യന്‍ താരമായത്. 2013,14 ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം, 2017,18 ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും സിന്ധു നേടിയിരുന്നു. 2016 റിയോ ഒളിംപിക്‌സില്‍ വെള്ളി നേടിയായിരുന്നു സിന്ധു രാജ്യത്തിന്‍റെ ശ്രദ്ധ മുഴുവന്‍ ഇതിന് മുന്‍പ് പിടിച്ചു പറ്റിയത്

സിന്ധുവിനെ പോലെ രാജ്യത്തിന്‍റെ യശസ് ഉയരത്തിയ താരത്തിന് സമ്മാനം നൽകിയതിൽ സന്തോഷമുണ്ടെന്നും, താരത്തിന്‍റെ വിജയങ്ങൾക്ക് പിന്നിൽ പരിശീലകൻ ഗോപീചന്ദിന്‍റെ നിസ്വാർത്ഥമായ സേവനമാണെന്നും നാഗാർജുന പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*